പോഷക ഗുണങ്ങളിൽ മുൻപന്തിയിൽ: കിവിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം…

ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഫലവർഗമാണ് കിവി. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പർ, അയൺ, സിങ്ക് എന്നിവ ധാരാളമായി കിവിയിൽ അടങ്ങിയിട്ടുണ്ട്. സ്‌ട്രോക്ക്, കിഡ്‌നിസ്റ്റോൺ, എന്നിവയെ അകറ്റി നിർത്താൻ കിവിയ്ക്ക് കഴിവുണ്ട്. കിവിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റെുകൾ ഡി എൻ എ തകരാറുകളിൽ നിന്ന് സംരക്ഷിക്കും.

കിവിയിൽ ധാരാളെ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. എല്ലുകൾക്കും പല്ലുകൾക്കും ബലമേകാനുള്ള കഴിവും കിവിയ്ക്കുണ്ട്. സെറോടോണിൻ അടങ്ങിയിട്ടുള്ളതിനാൽ കിവി കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. കിവികൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് കിവി. അതിനാൽ ഇത് കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി ഉയരും.

ചർമ്മത്തിന്റെ തിളക്കത്തിന് വേണ്ടി സൗന്ദര്യവർദ്ധകവസ്തുക്കളിൽ ഉപയോഗിക്കുന്ന ആൽഫ-ലിനോലെയിക് ആസിഡ് കിവിയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ ചർമ്മം മിനുസമാർന്നതും ആരോഗ്യകരവുമാകുന്നു. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള കഴിവും കിവിയ്ക്കുണ്ട്. അതുവഴി ഹൃദ്രോഗ സാധ്യത കുറയുകയും ചെയ്യും.