ലോകകപ്പ്: യുഎസില്‍ 11 വേദികള്‍

ലോകകപ്പ് മത്സരങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന 16 വടക്കേ അമേരിക്കന്‍ നഗരങ്ങളെ പ്രഖ്യാപിച്ച് ഫിഫ. യുഎസില്‍ 11 വേദികളും മെക്‌സിക്കോയില്‍ മൂന്ന്, കാനഡയില്‍ രണ്ട് വേദികളും തിരഞ്ഞെടുത്തു. 2026 ലോകകപ്പ് മൂന്ന് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഫൂട്‌ബോള്‍ ടൂര്‍ണമെന്റായിരിക്കും, കൂടാതെ മത്സരത്തില്‍ 48 ടീമുകളും ഉണ്ടായേക്കും.

യു.എസില്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഔദ്യോഗികമായി തിരഞ്ഞെടുത്ത നഗരങ്ങളില്‍ ന്യൂ യോര്‍ക്ക്,ഡാലസ്,ലോസ് ആഞ്ചലസ്, ഹ്യൂസ്ട്ടന്‍,മയാമി,സിയാറ്റില്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ലോസ് ഏഞ്ചല്‍സ് ഏരിയ വേദിയായ സോഫി സ്റ്റേഡിയം തിരഞ്ഞെടുത്തതിനാല്‍ 1994 ലോകകപ്പ് ഫൈനലൈന് വേദിയായ റോസ് ബൗള്‍ അരീനയില്‍ ലോകകപ്പ് മല്‍സരം നടന്നേക്കില്ല.

മെക്‌സിക്കോയിലും കാനഡയിലും ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഔദ്യോഗികമായി തിരഞ്ഞെടുത്ത നഗരങ്ങള്‍ ഇവയാണ്: ഗ്വാഡലജാര (എസ്റ്റാഡിയോ അക്രോണ്‍), മോണ്ടെറി (എസ്റ്റാഡിയോ ബിബിവിഎ ബാങ്കോമര്‍), മെക്‌സിക്കോ സിറ്റി (എസ്റ്റാഡിയോ ആസ്‌ടെക്ക), ടൊറന്റോ (ബിഎംഒ ഫീല്‍ഡ്), വാന്‍കൂവര്‍ (ബിസി പ്ലേസ്). ടീമുകള്‍ക്കും ആരാധകര്‍ക്കും വളരെ അധികം സഞ്ചരിക്കേണ്ട അവസ്ഥയില്ലാതാക്കാന്‍ ഫിഫ മുന്‍ കൈയെടുത്ത് വേദികള്‍ തിരഞ്ഞെടുക്കും എന്ന് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.