‘തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി, വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ’: കെ.ടി ജലീല്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെ പരിഹസിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. ‘തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ!’- ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനി ഉടമ മാധവ വാര്യര്‍ കെ.ടി ജലീലിന്റെ ബിനാമിയാണെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഇതിനു മറുപടിയായാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും സ്വപ്‌ന ആരോപിച്ചിരുന്നു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും കോണ്‍സല്‍ ജനറലുമായി ജലീലിന് അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.