എസ് റ്റി പ്രൊമോട്ടർ; അഭിമുഖം ജൂൺ 17 ന്

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ ക്ഷേമവികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗക്കാരിൽ എത്തിക്കുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ പട്ടികവർഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ എസ്.റ്റി പ്രൊമോട്ടറുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിനുള്ള അഭിമുഖം ജൂൺ 17 ന് രാവിലെ 11ന് റാന്നി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ നടത്തുമെന്ന് ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ അറിയിച്ചു.

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മധ്യേ പ്രായപരിധിയുള്ളതുമായ പട്ടികവർഗ യുവതീയുവാക്കൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ: 04735 227703, 9496 070 349