കൊച്ചി: ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്ത് വിട്ട് സ്വപ്ന സുരേഷ്. ഇയാളുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞാണ് സ്വപ്ന വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.
‘വര്‍ഷങ്ങള്‍ മുമ്‌ബേ ഷാജിനെ അറിയാം. ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാല്‍ മുഖ്യമന്ത്രിയ്ക്ക് സഹിക്കാന്‍ പറ്റില്ലെന്നും ഷാജ് പറഞ്ഞു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞത് ഷാജ് ആണ്. അതു കൊണ്ടാണ് ഷാജിന്റെ സഹായം തേടിയത്. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താല്‍പര്യമില്ലായിരുന്നു. ശബ്ദ രേഖ റെക്കോര്‍ഡ് ചെയ്തത് നിവൃത്തികേടുകൊണ്ടാണ്. തടവറയില്‍ ഇടുമെന്നും മകനെ നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തി. ഇത് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു. അതുകൊണ്ടാണ് റെക്കോര്‍ഡ് ചെയ്തത്. അശ്ലീല വിഡിയോ പുറത്തു വന്നാല്‍ മാധ്യമങ്ങള്‍ നിജസ്ഥിതി പരിശോധിക്കണം. അല്ലാതെ മസാലയ്ക്ക് പിറകെ പോകരുത്. പീഡനം തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യും. കുട്ടികള്‍ ഇല്ലാത്ത സ്ത്രീകളുടെ വേദന മനസ്സില്‍ ആകും. അതു കൊണ്ടാണ് വാടക ഗര്‍ഭ ധാരണതിന് തയ്യാറായത്.’
അതേസമയം, ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് മുഖ്യമന്ത്രിയായ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് പോകുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞു. പിണറായി വിജയന്റെയും കൊടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ്. നാളെ ഞങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? ഞങ്ങള്‍ എന്താണ് പറയേണ്ടത് എന്നും ഷാജ് കിരണ്‍ ചോദിക്കുന്നു. സ്വപ്ന സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം ഉള്ളത്.
ഫോണ്‍ സംഭാഷണത്തിലെ ഭാഗം
ഷാജ്: വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ? എന്നെ ഇപ്പോള്‍ എഡിജിപി വിളിച്ചില്ലേ. നിങ്ങള്‍ നാളെ പോയി കാര്യങ്ങള്‍ പറയുക. ട്രാവല്‍ ബാന്‍ നീക്കാന്‍ പറയുക
സരിത്ത്: ഞങ്ങള്‍ പോരാടും
ഷാജ്: പോരാടിയിട്ട് എന്താണ് കാര്യം? ഒന്നാം നമ്ബറുകാരന്‍ മുഖ്യമന്ത്രിയാണ്. ഷാജ് കിരണാണ് പറയുന്നത്. പിണറായി വിജയന്റെയും കൊടിയേരിയുടെയും ഫണ്ട് പോവുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴി എന്നാണ് പറയുന്നത്.
ഷാജ് : ഓരോ സ്റ്റെപ്പായി നിങ്ങളെ ചാടിച്ചതാണ്
സ്വപ്ന: 164 സ്റ്റേറ്റ്‌മെന്റ് കൊടുത്തത് തെറ്റോ ? തെറ്റല്ലല്ലോ എന്തിനാണ് ദ്രോഹിക്കുന്നത്?
ഷാജി : ഇതു കൊണ്ട് എന്താണ് നേടുന്നത്. തെറ്റു ചെയ്ത ആളുകള്‍ കാലിന്മേല്‍ കാല്‍ വെച്ച് ഭരിക്കുകയാണ്. മാക്‌സിമം ശിവശങ്കറിനെ പൂട്ടും. ഷാജ് കിരണാണ് പറയുന്നത്. പിണറായി വിജയന്റെയും കൊടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ്. നാളെ ഞങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? ഞങ്ങള്‍ എന്താണ് പറയേണ്ടത്

