തിരുവനന്തപുരം: പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ്(പി.ഐ.ഇ. ആൻഡ് എം.ഡി.) സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ എക്‌സിക്യൂട്ടിവ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എം.ബി.എ / പി.ജി.ഡി.ബി.എയും കംപ്യൂട്ടർ പരിജ്ഞാനവുമാണു യോഗ്യത.
www.cmdkerala.nte എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.ജൂൺ 10 ന് വൈകിട്ട് അഞ്ചു മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ജൂൺ 22 ന് വൈകിട്ട് അഞ്ചിനു മുൻപു സമർപ്പിക്കണം.
അതേസമയം, തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ജൂൺ 23 ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.

