ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ; അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജൂൺ 16 ന് രാവിലെ 11 ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ഗസ്റ്റ് ലക്ചറർ ഓൺലൈൻ രജിസ്ട്രേഷൻ എന്ന ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

അതേസമയം, കാര്യവട്ടം സർക്കാർ കോളേജിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21 ന് രാവിലെ 11 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക് 9495312311 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.