കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി തള്ളി. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്.
കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി അറിയിച്ചു. മോഹൻലാൽ തുടർനടപടികൾ നേരിടണമെന്നും കോടതി വ്യക്തമാക്കി. 2012 ലാണ് കേസിന് ആസ്പദമായ സംഭവം. ആദായനികുതി വകുപ്പ് കൊച്ചിയിൽ മോഹൻലാലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്.
തുടർന്ന് വനംവകുപ്പ് മോഹൻലാലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പണം കൊടുത്താണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നായിരുന്നു മോഹൻലാലിന്റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്‌കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകിയിരുന്നു തുടർന്ന് വന്ന എൽഡിഎഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

