എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ന് പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി എസ്എസ്എൽസി ഫലമറിയാം. പത്താം ക്ലാസ് പരീക്ഷ ഫലം ജൂൺ 15 ന് മുമ്പും +2 ന്റെ ഫലം ജൂൺ 20 നും മുമ്പ് പ്രഖ്യാപിക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്.

എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. റെഗുലർ, പ്രൈവറ്റ് മേഖലകളിലായി 4,27407 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി. പ്ലസ് ടൂ പരീക്ഷ 432436 വിദ്യാർത്ഥികളും വിഎച്ച്എസ്ഇ പരീക്ഷ 31332 വിദ്യാർത്ഥികളും എഴുതിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ വർഷം സംസ്ഥാന ബോർഡുകളിൽ നിന്ന് 4,22,226 കുട്ടികളും പ്രൈവറ്റിൽ നിന്ന് 990 കുട്ടികളും എസ്എസ്എൽസി പരീക്ഷയെഴുതിയിരുന്നു. 99.47 ശതമാനമായിരുന്നു കഴിഞ്ഞ ദിവസത്തെ വിജയശതമാനം. 1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.