ലൈഫ് പദ്ധതിയുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് രാത്രിയോടെ ലഭ്യമാകുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു.

കരട് പട്ടികയില്‍ രണ്ട് ഘട്ടമായി അപ്പീല്‍ സമര്‍പ്പിക്കാം. പഞ്ചായത്ത് പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളില്‍ സഗരസഭാ സെക്രട്ടറിക്കുമാണ് നല്‍കേണ്ടത്. ആദ്യഘട്ട അപ്പീല്‍ ജൂണ്‍ 17നകം നല്‍കണം. ജൂണ്‍ 28 ന് ഈ പരാതികള്‍ തീര്‍പ്പാക്കും. രണ്ടാം ഘട്ടത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ജൂലൈ 8നകം അപ്പീല്‍ നല്‍കണം. ഈ അപ്പീലുകള്‍ ജൂലൈ 20നകം തീര്‍പ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്തിമ പട്ടിക ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.