മലയാളം, തമിഴ് സിനിമകള്‍ ഡയറക്ട് ഒടിടി റിലീസ് ചെയ്യില്ലെന്ന് കമ്പനികള്‍

ചെറിയ, ഇടത്തരം മലയാളം തമിഴ് സിനിമകള്‍ ഡയറക്ട് ഒ.ടി.ടി റിലീസിനായി വാങ്ങുന്നത് പ്രമുഖ ഒ.ടി.ടി കമ്പനികള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇത്തരം സിനിമകള്‍ റിലീസിനൊരുക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന വലിയ തുകയും കാഴ്ച്ചക്കാരുടെ എണ്ണത്തിലുള്ള കുറവുമാണ് ഇത്തരം ഒരു നടപടിയ്ക്ക് പിന്നില്‍. നിക്ഷേപത്തിനുള്ള വരുമാനം ഉണ്ടാകുന്നില്ലെന്നും കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇടിവ് വരുത്തുന്നതായും ലെന്ന് ഫിലിം അനലിസ്റ്റായ ശ്രീധര്‍ പിള്ള പറയുന്നു. എന്നാല്‍, തിയേറ്റര്‍ റിലീസിന് ശേഷം ഇത്തരം ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുമെന്നും കമ്പനികള്‍ അറിയിക്കുന്നു.

തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം വിജയമാണെങ്കിലും പരാജയമാണെങ്കിലും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കും. പക്ഷെ വിജയ പരാജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുക നിശ്ചയിക്കുന്നതെന്നും വിലയിരുത്തലുകള്‍ ഉണ്ട്. ട്വിറ്ററില്‍ അദ്ദേഹം കുറിച്ചതിങ്ങനെ:- ചെറുതും ഇടത്തരവുമായ തമിഴ്, മലയാളം ചിത്രങ്ങളുടെ ഡയറക്ട് ഒ.ടി.ടി റിലീസ് പ്രധാന ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ നിര്‍ത്തലാക്കി. സിനിമയ്ക്ക് നല്‍കേണ്ടി വരുന്ന ഉയര്‍ന്ന തുകയാണ് ഇതിന് കാരണം. കാഴ്ചക്കാരുടെ എണ്ണത്തിലുള്ള കുറവും നിക്ഷേപത്തില്‍ നിന്നുള്ള വരുമാന കുറവും മുന്‍ നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനം. തിയറ്ററില്‍ റിലീസ് ചെയ്ത സിനിമകള്‍ക്കു മുന്‍ഗണന നല്‍കിയാണ് ഇപ്പോള്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.