സി-ഡിറ്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ് ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രൊജക്റ്റുകളിലേക്ക് പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ യുഐ/യുഎക്സ് ഡവലപ്പർ, 2 ഡി ആനിമേറ്റർ, ടെക്നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

യോഗ്യരായ ഉദ്യോഗാർഥികൾ ജൂൺ 18 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.careers.cdit.org, www.cdit.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

അതേസമയം, സി-ഡിറ്റ് നടപ്പാക്കി വരുന്ന സ്റ്റേറ്റ് പോർട്ടൽ പ്രോജക്ടിൽ സീനിയർ പ്രോഗ്രാമർ -പി.എച്ച്. പി, സീനിയർ പ്രോഗ്രാമർ- ജാവ എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ ജൂൺ 18 വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈനായി അപേക്ഷിക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.careers.cdit.org,www.cdit.org.