കേരളാ പോലീസിന്റെ ട്വിറ്റര്‍ പേജ് ഹാക്കേഴ്‌സിന്റെ കൈയില്‍

തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്‌സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്. 3.14 ലക്ഷം പേര്‍ ട്വിറ്ററില്‍ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.

2013 സെപ്തംബര്‍ മുതല്‍ സജീവമായ അക്കൗണ്ടാണ് ഇത്. അക്കൗണ്ടില്‍ നിന്നും നിരവധി ട്വീറ്റുകള്‍ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്.

അക്കൗണ്ടില്‍ കേരള പോലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവര് പേജില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹാക്ക് ചേയ്തവര്‍ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നല്‍കിയിരിക്കുന്നത്. എന്‍.എഫ്.ടി വിപണനം ആണ് ഇപ്പൊള്‍ ഇതിലൂടെ നടക്കുന്നത്