രാവിലെ എഴുന്നേറ്റയുടൻ കാപ്പി കുടിക്കുന്ന ശീലം പലർക്കമുണ്ട്. എന്നാൽ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. അമിതമായി കാപ്പി കുടിക്കുന്നതും തെറ്റായ സമയത്ത് കുടിക്കുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിച്ചാൽ അത് ആമാശയത്തിലെ ആസിഡ് ഉൽപാദനത്തിന് കാരണമാകും. അത് ദഹനത്തെ ബാധിക്കുകയും നെഞ്ചെരിച്ചിലിനും കാരണമാകുകയും ചെയ്യും.
രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുമ്പോൾ ശരീരത്തിലെ ചില പ്രധാന ധാതുക്കൾ നഷ്ടപ്പെട്ടേക്കാനും സാധ്യതയുണ്ട്. വെറും വയറ്റിൽ കാപ്പി കുടിയ്ക്കുന്നത്. കൂടുതൽ ഉത്കണ്ഠ ഉണ്ടാകാൻ കാരണമാകും. രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങളുടെ ഉത്കണ്ഠയുടെ അളവ് ട്രിഗർ ചെയ്യും. കഫീൻ നമ്മുടെ ഉത്കണ്ഠ കൂട്ടാൻ കാരണമാകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
രാവിലെ കഫീൻ കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കും. ഇത് പ്രമേഹ സാധ്യത വർധിപ്പിക്കും.

