ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം, ഫേസ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങളില്‍ 36 ശതമാനമാണ് വര്‍ധനവുണ്ടെന്ന് കണക്കുകള്‍. കൂടാതെ, ഇന്‍സ്റ്റഗ്രാമിലെ അക്രമ ദൃശ്യങ്ങള്‍ 86 ശതമാനവും വര്‍ദ്ധിച്ചു.
വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട 53,200 സംഭവങ്ങളാണ് ഫെയ്‌സ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്. അക്രമ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന 77,000 ത്തോളം പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം, 41,300 അക്രമ ദൃശ്യങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടെത്തിയത്.

