ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന്റെ ഡയറക്ടറെ പ്രഖ്യാപിച്ചു

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മുതല്‍ വനിതാ ടീമും. ഇതിന്റെ ആദ്യ പടിയായി വനിതാ ടീം ഡയറക്ടറെ പ്രഖ്യാപിച്ചു. നിലവില്‍ ഐഎസ്എല്‍ ടീമും റിസര്‍വ് ടീമും അക്കാദമി ടീമും ഉള്ള ബ്ലാസ്റ്റേഴ്‌സ് ഉടന്‍ തന്നെ ടീം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഒഡീഷ എഫ്‌സിയുടെ സീനിയര്‍ ടീം മാനേജര്‍ റജാഹ് റിസ്വാനാണ് വനിതാ, അക്കാദമി ടീമുകളുടെ ഡയറക്ടറായി സ്ഥാനമേറ്റത്. ഗോകുലം കേരള ഫസ്റ്റ് ടീമിന്റെ മുന്‍ മാനേജര്‍ കൂടെയാണ് റജാഹ് റിസ്വാന്‍.