നിങ്ങളുടെ ഫോട്ടോ വാട്‌സ്ആപ്പ് സ്റ്റിക്കറാക്കാം

വാട്ട്‌സ്ആപ്പിന്റെ ഫീച്ചറുകളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് സ്റ്റിക്കറുകളും ഡൂഡിലുകളും. വാട്ട്‌സ്ആപ്പിന്റെ സ്റ്റിക്കര്‍ സ്റ്റോറില്‍ ധാരാളം സ്റ്റിക്കറുകള്‍ ലഭിക്കും. ഇത് എപ്പോഴും അപ്‌ഡേറ്റ് ചെയ്യാറുമുണ്ട്. സ്വന്തം ഫോട്ടോകള്‍ സ്റ്റിക്കര്‍ ആക്കാനുള്ള സൗകര്യം മുമ്ബ് തന്നെ വാട്ട്‌സ്ആപ്പില്‍ ഉണ്ട്. ഇത് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം

ഫോട്ടോ വാട്ട്‌സ്ആപ്പ് സ്റ്റിക്കറാക്കേണ്ടത് എങ്ങനെ

സ്റ്റെപ് 1 – വാട്ട്‌സ്ആപ്പ് വെബോ, വാട്ട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പ് ആപ്പോ എടുക്കുക

സ്റ്റെപ് 2 – നിങ്ങളക്ക് ആര്‍ക്കാണോ നിങ്ങളുടെ ഫോട്ടോ സ്റ്റിക്കറായി അയക്കേണ്ടത് അവരുടെ ചാറ്റ് എടുക്കുക.

സ്റ്റെപ് 3 – അവിടെ പേപ്പര്‍ ക്ലിപ്പ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം

സ്റ്റെപ് 4 – അപ്പോള്‍നിങ്ങള്‍ക്ക് സ്റ്റിക്കര്‍ എന്നുള്ള ഓപ്ഷന്‍ ലഭിക്കും, ആ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 5 – നിങ്ങളുടെ ഫൈലില്‍ നിന്ന് സ്റ്റിക്കര്‍ ആക്കേണ്ട ഫോട്ടോ സെലക്ട് ചെയ്യണം

സ്റ്റെപ് 6 – അതില്‍ ആവശ്യമായ എഡിറ്റിംഗ് ചെയ്ത് സ്റ്റിക്കറായി അയക്കാം.

വാട്ട്‌സ്ആപ്പ് ഇപ്പോള്‍ പുതിയ സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ് സ്റ്റിക്കറുകളും ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം

സ്റ്റെപ് 1 – വാട്ട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്ത് ചാറ്റ് വിന്‍ഡോ എടുക്കുക

സ്റ്റെപ് 2 – മെസ്സേജ് ബാറില്‍ നിന്നും സ്റ്റിക്കര്‍ ഓപ്ഷന്‍ സെലക്ട് ചെയ്യണം

സ്റ്റെപ് 3 – സ്റ്റിക്കര്‍ ബാറിന്റെ താഴെ നിങ്ങള്‍ക്ക് ഒരു പ്ലസ് ഐക്കണ്‍ കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 4 – അതില്‍ നിന്ന് സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ് സ്റ്റിക്കര്‍ പാക്ക് സെലക്ട് ചെയ്യുക.

സ്റ്റെപ് 5 – ഇനി ഡൗണ്‍ലോഡ് ചെയ്യാം