പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കഴിഞ്ഞ ശനിയാഴ്ചയാണ് പോപ്പുലർ ഫ്രണ്ട് റാലിക്കിടെയാണ് വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.

ആലപ്പുഴ നഗരത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽ ഒരാളുടെ തോളിലേറി ചെറിയകുട്ടിയാണ് മുദ്രാവാക്യം വിളിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ സൗത്ത് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.

അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തു വച്ചോളൂ…. കുന്തിരിക്കം വാങ്ങിച്ച് വെച്ചോളൂ…. വരുന്നുണ്ടെടാ വരുന്നുണ്ടെടാ.. നിന്റെയൊക്കെ കാലന്മാർ’- എന്നിങ്ങനെ തുടങ്ങുന്ന മുദ്രാവാക്യമാണ് കുട്ടി മുഴക്കിയത്. വീഡിയോ ദൃശ്യം വിശദമായി പരിശോധിക്കുമെന്നും കുട്ടിയെക്കൊണ്ട് ആരെങ്കിലും വിളിപ്പിക്കുന്നതാണോയെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.