കൊച്ചി: നടൻ വിജയ് ബാബുവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള പോലീസ്. നടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ പോയ വിജയ് ബാബുവിനെ കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച്.നാഗരാജു വ്യക്തമാക്കി.
വിജയ് ബാബു നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബു ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയ ജോർജിയയിലെ എംബസിയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമെങ്കിൽ പോലീസ് സംഘം ജോർജിയയിലേക്ക് പോകുന്നതും പരിഗണനയിലാണ്. പാസ്‌പോർട്ട് റദ്ദാക്കിയതിനാൽ വിജയ് ബാബുവിനെ ഡീപോർട്ട് ചെയ്യുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

