ഉത്തരാഖണ്ഡിൽ ആംആദ്മി പാർട്ടി നേതാവ് രാജിവെച്ചു

ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ ആംആദ്മി പാർട്ടി നേതാവ് രാജിവെച്ചു. ഫെബ്രുവരിയിൽ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന അജയ് കോഠിയാലാണ് രാജിവെച്ചത്. രാജിക്കാര്യം വ്യക്തമാക്കി എ.എ.പി. ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിന് അദ്ദേഹം കത്തയക്കുകയും ചെയ്തു.

മുതിർന്ന പൗരർ, വിരമിച്ച സൈനികർ, വിരമിച്ച പാർലമെന്റംഗങ്ങൾ, പ്രബുദ്ധവ്യക്തികൾ, വനിതകൾ, യുവാക്കൾ എന്നിവരുടെ വികാരം കണക്കിലെടുത്ത് താൻ പാർട്ടിയിൽ നിന്ന് രാജി വെയ്ക്കുകയാണെന്നാണ് അദ്ദേഹം കത്തിൽ പറയുന്നത്. 2021 ഏപ്രിലിലാണ് കോഠിയാൽ ആംആദ്മി പാർട്ടി അംഗത്വം സ്വീകരിച്ചത്.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തരകാശിയിൽ നിന്ന് മത്സരിച്ച കോഠിയാൽ ബി.ജെ.പിയുടെ സുരേഷ് ചൗഹാനോട് പരാജയപ്പെടുകയായിരുന്നു. സൈനികനായിരുന്ന കോഠിയാലിന് വിശിഷ്ടസേവനത്തിന് കീർത്തി ചക്ര, ശൗര്യ ചക്ര, വിശിഷ്ഠ് സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം യുവജനവികസനം ലക്ഷ്യമാക്കി അദ്ദേഹം ഒരു സ്ഥാപനം ആരംഭിക്കുകയും ചെയ്തിരുന്നു.

രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ അദ്ദേഹം എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്.