ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം; സൊമാലിയയിലേക്ക് സൈന്യത്തെ അയക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടൺ: സൊമാലിയയിലെ അൽ അൽ -ഷബാബ് ഭീകരർക്കെതിരെ പോരാടാൻ സൈന്യത്തെ അയക്കാൻ അമേരിക്ക. സൊമാലിയൻ ഭരണകൂടവും സൈന്യവും നടത്തുന്ന ചെറുത്തു നിൽപ്പിന് പിന്തുണ നൽകാനാണ് അമേരിക്ക സൈന്യത്തെ അയക്കുന്നത്.

ആദ്യഘട്ടമായി 500 പേരടങ്ങുന്ന സൈനിക നിരയെയായിരിക്കും സൊമാലിയയിലേക്ക് അയക്കുന്നത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭീകരർക്കെതിരെ സൊമാലിയയിൽ അമേരിക്ക സൈനികരെ അയക്കുന്നത്. ഏതു മേഖല കേന്ദ്രീകരിച്ചാണ് അമേരിക്കൻ സേന പ്രവർത്തിക്കുക എന്ന വിവരം ലഭ്യമായിട്ടില്ല.

ഡൊണാൾഡ് ട്രംപിന്റെ കാലത്ത് 700 പേരടങ്ങുന്ന സൈനിക വിഭാഗത്തെ സൊമാലിയയിൽ നിന്നും പിൻവലിച്ചിരുന്നു. ആഗോള തലത്തിലെ ഭീകരതയ്ക്കെതിരെ പോരാടുക എന്നത് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യവും ദൗത്യവുമാണ്. ലോകത്തിലെ ഏതുമേഖലയിലും സൈന്യത്തെ എത്തിക്കാനുള്ള കഴിവ് അമേരിക്കയ്ക്ക് ഉണ്ട്.