ആര്‍ആര്‍ആര്‍ നെറ്റ്ഫ്‌ളിക്‌സില്‍

മുംബൈ: എസ്. എസ് രാജമൗലി ചിത്രം ആര്‍ആര്‍ആറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജൂണ്‍ രണ്ടിന് നെറ്റ്ഫ്‌ളിക്‌സിലൂടെ സംപ്രേഷണം ചെയ്യും. ഹിന്ദി പതിപ്പിന്റെ ഒടിടി അവകാശം മാത്രമാണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. മലയാളം, തെലുഗു, തമിഴ്, കന്നട എന്നീ ഭാഷകളുടെ ഡിജിറ്റല്‍ റൈറ്റാണ് ZEE5 ന് ഉള്ളത്.

മാര്‍ച്ച് 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരുമാസം കൊണ്ട് ഇതുവരെ 900 കോടിയോളം നേടി. 450 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമാണ്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്.

അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോള്‍ കോമരം ഭീം ആയി എത്തുന്നത് ജൂനിയര്‍ എന്‍ടിആറാണ്. ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാകുകയാണ്.

.