മുഖ്യമന്ത്രിക്കെതിരായ കെ. സുധാകരന്റെ വിവാദ പരാമര്‍ശത്തില്‍ ഹൈക്കമാന്‍ഡ് നടപടിയെടുക്കണം: മന്ത്രി പി. രാജീവ്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വിവാദ പരാമര്‍ശത്തില്‍ നിയമനടപടി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി.

‘ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുന്നുണ്ട്. ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കോണ്‍ഗ്രസുകാര്‍ മാറിയിരിക്കുന്നു. ഇത്രയും മോശപ്പെട്ട നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി കേരളത്തിന് അപമാനമാണ്. സുധാകരനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടപടിയെടുക്കണം. ആരും പറയാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് സുധാകരന്‍ പറഞ്ഞത്.’- മന്ത്രി ചൂണ്ടിക്കാട്ടി.

ഒരു നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ചങ്ങലപൊട്ടിച്ചുവന്ന നായയെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങിനടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ വിവാദ പ്രസ്താവന.