ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കൈവരിച്ച ഇന്ത്യന്‍ ടീമിന് കേന്ദ്രകായിക മന്ത്രാലയം ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.
തോമസ് കപ്പില്‍ ഇന്ന് നടന്ന ഫൈനലില്‍ നിലവിലെ ചാമ്ബ്യന്മാരായ ഇന്തോനേഷ്യയെ 3-0ന് തകര്‍ത്താണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്.14 തവണ ചാമ്ബ്യന്മാരായ ഇന്തോനീഷ്യയ്ക്കെതിരേ കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയ്ക്കായി ജയമൊരുക്കിയത്

