അബുദാബി: യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യു.എ.ഇ സുപ്രീം കൗണ്‍സില്‍ തിരഞ്ഞെടുത്തു. അന്തരിച്ച ഖലീഫ ബിന്‍ സായിദിന്റെ സഹോദരനാണ് പുതിയ പ്രസിഡന്റ്. ഐകകണ്ഠേനയായിരുന്നു തീരുമാനം.
യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 73 വയസായിരുന്നു. 2004 നവംബര്‍ മൂന്നു മുതല്‍ യു.എ.ഇ പ്രസിഡന്റായിരുന്നു അദ്ദേഹം. യു എ ഇയില്‍ നാല്‍പ്പതു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ മേഖലയില്‍ മൂന്നു ദിവസത്തെ അവധിയും പ്രഖ്യപിച്ചു.

