ചെന്നൈ: പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കമല്‍ഹാസന്‍ നായകനാകുന്ന വിക്രം ജൂണ്‍ മൂന്നിന് ചിത്രം റിലീസിനൊരുങ്ങുകയാണ്. എന്നാല്‍, ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ചില വരികള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണെന്ന വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. വിവാദമായതിനെ തുടര്‍ന്ന് ചിത്രത്തിലെ ഈ ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതിയും ലഭിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പാണ് വിക്രം സിനിമയിലെ ആദ്യ ഗാനം പുറത്തു വിട്ടത്. അനിരുദ്ധ് രവിചന്ദര്‍ ഈണം നല്‍കിയ പാട്ട് എഴുതിയത് കമല്‍ ഹാസന്‍ തന്നെയാണ്. കമല്‍ ഹാസനും അനിരുദ്ധും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നതും. യൂട്യൂബില്‍ ഇതിനോടകം ഒന്നര കോടിയിലേറെ പേര്‍ ഈ ഗാനം കണ്ടുകഴിഞ്ഞു. അനിരുദ്ധിന്റെ ഈണവും കമലിന്റെ തകര്‍പ്പന്‍ ഡാന്‍സുമാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്.
കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിക്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. നരേന്‍, ചെമ്ബന്‍ വിനോദ്, ആന്റണി വര്‍ഗ്ഗീസ്, കാളിദാസ് ജയറാം എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സോണി മ്യൂസിക്കാണ് ‘വിക്ര’ത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

