ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള പുതിയ പുസ്തകം ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ പ്രകാശനം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. ഡൽഹിയിലാണ് പ്രകാശന ചടങ്ങ് നടന്നത്. കേന്ദ്ര മന്ത്രിസഭ ചടങ്ങിന് സാക്ഷ്യം വഹിച്ചിരുന്നു. പ്രധാനമന്ത്രി ഒരു പ്രതിഭാസമാണെന്നും സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യമാക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത പ്രതിഭയാണെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതലുള്ള 20 വർഷത്തെ രാഷ്ട്രീയ വളർച്ചയും, ഭരണ നൈപുണ്യവും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രശസ്ത ഗായിക ലതാ മങ്കേഷ്ക്കറിന്റെ ആമുഖത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. അമിത്ഷാ, എസ് ജയ് ശങ്കർ,ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, നടൻ അനുപം ഖേർ, സുധ മൂർത്തി, ബാഡ്മിന്റൺ താരം പി വി സിന്ധു തുടങ്ങിയവർ ഉൾപ്പെടെ നിരവധി പ്രമുഖർ എഴുതിയ 21 അധ്യായങ്ങൾ അടങ്ങിയ സമാഹാരമാണ് പുസ്തകം. യുവാക്കളുടെ പ്രതീകമായി പ്രധാനമന്ത്രി മാറിയതെങ്ങനെയെന്നത് വിശദീകരിക്കുന്ന ലേഖനമാണ് പി വി സിന്ധു എഴുതിയിരിക്കുന്നത്.
മോദിജിയുടെ യാത്രയും വാക്കുകളും പ്രവൃത്തികളും സ്വപ്നങ്ങളും അവയുടെ സാക്ഷാത്കാരവും അവതരിപ്പിക്കപ്പെടുകയും മനസ്സിലാക്കുകയും വേണമെന്ന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ട

