തൃക്കാക്കരയില്‍ പൂര്‍ണ വിജയ പ്രതീക്ഷ; ജോ ജോസഫ് പിന്തുണ തേടി എന്‍എസ്എസ് ആസ്ഥാനത്ത്

ചങ്ങനാശ്ശേരി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് എന്‍എസ്എസ് ആസ്ഥാനത്തെത്തി പിന്തുണ തേടി. വളരെ കുറച്ചു നേരമാണ് ജോ ജോസഫ്- സുകുമാരന്‍ നായര്‍ കൂടിക്കാഴ്ച നീണ്ടു നിന്നത്. പെരുന്നയില്‍ എത്തി 5 മിനിറ്റിനകം അദ്ദേഹം മടങ്ങുകയും ചെയ്തു.

‘എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അനുഗ്രഹം നല്‍കി. തൃക്കാക്കരയില്‍ പൂര്‍ണ വിജയ പ്രതീക്ഷയാണുള്ളത്. മുഖ്യമന്ത്രി എത്തുന്നത്തോടെ പ്രചാരണം ശക്തമാകും. കെ വി തോമസിന്റെ വരവും ഗുണം ചെയ്യും. വികസനത്തിനു ജനപിന്തുണ കിട്ടം’- ജോ ജോസഫ് പ്രതികരിച്ചു.

അതേസമയം, ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തൃക്കാക്കരയിലെത്തും.