കണ്ണൂര്‍: കെ വി തോമസ് ഇപ്പോള്‍ പാര്‍ട്ടിയിലില്ലെന്നും പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ വി തോമസിനില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
‘സസ്‌പെന്റ് ചെയ്ത ശേഷമാണ് എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കെ വി തോമസ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ല. ഇല്ല ഇല്ല എന്ന് ഞങ്ങള്‍ പറയുമ്‌ബോള്‍ അദ്ദേഹം ഉണ്ട് ഉണ്ട് എന്ന് പറയുന്നു. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എങ്ങനെ സാധിക്കും. കെപിസിസി നിര്‍ദേശിച്ചതനുസരിച്ച് എഐസിസി നടപടി തുടങ്ങി’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ് നേരത്തെ പറഞ്ഞിരുന്നു. പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ എന്ന് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.

