രൂപയുടെ വിനിമയമൂല്യത്തിൽ വൻ ഇടിവ്; ചിരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി

മുംബൈ: രൂപയുടെ വിനിമയമൂല്യത്തിൽ വൻ ഇടിവ്. സെൻസെക്‌സ് 550 പോയിന്റോളം ഇടിഞ്ഞു. വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപയുടെ മൂല്യതകർച്ചയ്ക്ക് കാരണം. 17.7 ബില്യൻ ഡോളർ നിക്ഷേപമാണ് ഈ വർഷം ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടത്. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.

77രൂപ 20 പൈസയ്ക്കാണ് ഡോളറിന്റെ ഇടപാടുകൾ വിനിമയ വിപണിയിൽ നടക്കുന്നത്. ഡോളറിന്റെ കരുതൽ ശേഖരത്തിലും ഇതുമൂലം കുറവുണ്ടായിരിക്കുകയാണ്. കരുതൽ ശേഖരം 600 ബില്യൺ ഡോളറിന് താഴെയെത്തി.

ഇതാദ്യമായാണ് കഴിഞ്ഞ വർഷം ജൂണിന് ശേഷം കരുതൽ ശേഖരം കുറയുന്നത്. കറന്റ് അക്കൗണ്ടിലെ കുറവ്, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങളും കറൻസിയെ ബാധിച്ചിട്ടുണ്ട്. റഷ്യ-യുക്രൈൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് തുടങ്ങിയവയും രൂപയുടെ മൂല്യം ഇടിയാൻ കാരണമായി.