ശരീരത്തെ രോഗങ്ങളിൽ നിന്നും അകറ്റി നിർത്താൻ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് രോഗപ്രതിരോധ ശേഷി. ആരോഗ്യമുള്ള ശരീരത്തിന് രോഗപ്രതിരോധശേഷി വളരെ ആവശ്യമാണ്. രോഗവ്യാപനം തടയാനുള്ള പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണ് പ്രതിരോധ ശേഷി കൈവരിക്കുക എന്നത്. ആരോഗ്യഗുണമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിരോധ ശേഷി വർധിപ്പിക്കാം. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നത് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഗ്രീൻ ടീ
പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഗ്രീൻ ടീ. ശരീരത്തിന് ജലാംശം നൽകുന്നതിനുംശരീരഭാരം ആരോഗ്യകരമായി നിലനിർത്തുന്നതിനും ഗ്രീൻ ടീ സഹായിക്കും.
ഇഞ്ചി
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർധിക്കും. ശരീരത്തിനെ വിവിധ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇഞ്ചി സഹായിക്കുന്നു. വളരെ ഉയർന്ന പോഷകമൂല്യങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്.
തൈര്
തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് പ്രതിരോധശേഷി വർധിപ്പിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ, ഹൃദയാരോഗ്യം, അലർജി എന്നിവ പരിഹരിക്കാനും തൈര് മികച്ചതാണ്.
മധുരക്കിഴങ്ങ്
പോഷകങ്ങളുടെ കലവറയാണ് മധുരക്കിഴങ്ങ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മധുരക്കിഴങ്ങ് സഹായിക്കും.

