കണ്ണൂർ: വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനാശ്രിതരായ പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷ ഓൺലൈനായി നൽകണം. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം മെയ് 18 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04972 700482 വെബ്‌സൈറ്റ്: https://www.keralapsc.gov.in/
അതേസമയം, നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അപേക്ഷ പരിശോധിച്ച് തീർപ്പാക്കാൻ ബൂത്ത് ലെവൽ ഓഫീസർമാരാകാൻ താൽപ്പര്യമുള്ള ഉദ്യോഗസ്ഥരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കാൻ ഗസറ്റഡ് ഇതര സർക്കാർ ജീവനക്കാരിൽ നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അപേക്ഷ ക്ഷണിച്ചു. മെയ് 20 ന് മുമ്പ് www.ceo.kerala.gov.in/bloRegistration.html എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഇ പി ഐ സി നമ്പർ നൽകി അപേക്ഷിക്കണം. ബി എൽ ഒമാരുടെ ഒഴിവ് ഉണ്ടാകുമ്പോൾ ഈ ഡാറ്റാ ബാങ്കിൽ നിന്നാണ് നിയമനം നടത്തുക. ഫോൺ: 0497 2700645.

