കൊച്ചി: ഇംഗ്ലണ്ടില്‍ നടക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടി കേരളാ ബ്ലാസ്റ്റേഴ്സ്. ആര്‍എഫ് ഡെവലപ്പ്മെന്റല്‍ ലീഗില്‍ റിലൈന്‍സ് അക്കാദമിയെ പരാജയപ്പെടുത്തി ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഉറപ്പിച്ചതോടെയാണ് നെക്സ്റ്റ് ജെന്‍ കപ്പില്‍ പങ്കെടുക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിന് അവസരമൊരുങ്ങിയത്.
ഐഎസ്എല്‍ ഉം പ്രീമിയര്‍ ലീഗും സംയുക്തമായി നടത്തുന്ന രാജ്യാന്തര ടൂര്‍ണമെന്റ് ഈ വര്‍ഷാവസാനം ഇംഗ്ലണ്ടിലാണ് നടക്കുക .പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ പങ്കടുക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍ നിന്ന് ബംഗളുരു എഫ്സിയും യോഗ്യത നേടിയിട്ടുണ്ട്.

