വാട്‌സ്ആപ്പില്‍ ഇനി റിയാക്ഷന്‍സ്; പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ്‌

വാട്ട്സ്ആപ്പ് മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ‘ഈ സവിശേഷതയെക്കുറിച്ച് ഞങ്ങള്‍ വളരെക്കാലമായി വിവിധ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാകുകയാണ്. ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം പോലുള്ള ജനപ്രിയ ആപ്പുകള്‍ ഇതിനകം തന്നെ ഈ പ്രത്യേകത ലഭ്യമാണ്. സാധാരണ പ്രതികരണത്തിന് ഈ ആപ്പുകളില്‍ രസകരമായ ആനിമേറ്റഡ് ഇമോജികള്‍ ഉപയോഗിച്ചും ഒരാള്‍ക്ക് സന്ദേശങ്ങളോട് പ്രതികരിക്കാന്‍ കഴിയും’- സുക്കര്‍ബര്‍ഗ് പറഞ്ഞു.

എന്നാല്‍, വാട്ട്സ്ആപ്പ് തല്‍ക്കാലം ആനിമേറ്റഡ് ഇമോജികള്‍ വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് വിവരം. സാധാരണ ഇമോജികള്‍ ഉപയോഗിച്ച് ചില സന്ദേശങ്ങളോട് പ്രതികരിക്കാനുള്ള ഓപ്ഷനാണ് ഇത്. വാട്ട്‌സ്ആപ്പിലെ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന്, ഉപയോക്താക്കള്‍ ഏതെങ്കിലും സന്ദേശത്തില്‍ ടാപ്പ് ചെയ്താല്‍ മതിയാകും, ആപ്പ് ഒരു ഇമോജി ബോക്‌സ് പ്രദര്‍ശിപ്പിക്കും. അതിനുശേഷം നിങ്ങള്‍ക്ക് അവയിലേതെങ്കിലും തിരഞ്ഞെടുക്കാം, അതിനുശേഷം നിങ്ങളുടെ ഇമോജി ആ സന്ദേശത്തിന്റെ പ്രതികരണം എന്ന രീതിയില്‍ കാണാം. ഇതിനകം മെസഞ്ചറില്‍ ഏറെ ജനപ്രിയമാണ് ഈ ഫീച്ചര്‍.

ഇപ്പോള്‍, ഉപയോക്താക്കള്‍ക്ക് ലൈക്ക്, ലവ്, ലാഫ്, ആശ്ചര്യം, സങ്കടം, നന്ദി എന്നിങ്ങനെ ആറ് പ്രതികരണങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. താരതമ്യേന, ടെലിഗ്രാം 10-ലധികം ഇമോജികള്‍ നല്‍കുന്നു. ചാറ്റിങ്ങിനായി ഇന്‍സ്റ്റഗ്രാമിലെ ഡിഎം ഉപയോഗിച്ചിട്ടുള്ളവര്‍, ആപ്പ് അണ്‍ലിമിറ്റഡ് ഇമോജികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്, ഇവിടെ ഒരാള്‍ക്ക് ഇമോജികളുടെ ഡിഫോള്‍ട്ട് ലിസ്റ്റിലേക്ക് എന്തും ചേര്‍ക്കാം.