കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസം പത്തിന് ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാനാകില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
തൊഴിലാളി യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഗതാഗതമന്ത്രി പത്തിന് ശമ്പളം നല്‍കുമെന്ന് അറിയിച്ചിരുന്നത്. ജീവനക്കാരുടെ പണിമുടക്ക് മൂലം 4 കോടി രൂപ നഷ്ടമുണ്ടായെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ശമ്പള വിതരണത്തിനായി കെടിഡിസിയില്‍ നിന്ന് വായ്പയെടുക്കാനും കെഎസ്ആര്‍ടിസി ശ്രമമുണ്ട്.

