ജെ.പി നദ്ദയുടെ പ്രസ്താവന നിരുത്തരവാദപരം; തെളിവുണ്ടെങ്കില്‍ പുറത്തു വിടണമെന്നും എം.എ ബേബി

സര്‍ക്കാര്‍ ഇസ്ലാമിക ഭീകരര്‍ക്ക് സഹായം ചെയ്യുന്നു എന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ പ്രസ്താവന നിരുത്തരവാദപരമായതെന്ന് സിപിഐഎം പിബി അംഗം എം.എ ബേബി. നദ്ദയുടെ പ്രസ്താവനയ്ക്ക് തെളിവുണ്ടെങ്കില്‍ പുറത്ത് വിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ജെ.പി നദ്ദയുടെ വാക്കുകള്‍

‘പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാല്‍, അവര്‍ ഇസ്ലാമിക ഭീകരവാദികളെ സഹായിക്കുകയാണ്. ഇസ്ലാമിക ഭീകരവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മാത്രമല്ല, ക്രിസ്ത്യന്‍ സമൂഹം അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാന്‍ വേണ്ടിയല്ല പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കപട മതേതരത്വമാണ് കാണിക്കുന്നത്. ജനങ്ങളെ വിഭജിച്ചു കൊണ്ട് ഭരിക്കുവാനാണ് ശ്രമിക്കുന്നത്. ഇതിന് അവസാനം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇസ്ലാമിക ഭീകരവാദത്തെ സഹായിക്കുന്ന ഈ രീതി അവസാനിപ്പിക്കണം.’