കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാൻ തോമസ് മാഷ് പോകരുത്; അഭ്യർത്ഥനയുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പിസി തോമസിനോട് അഭ്യർത്ഥനയുമായി ചെറിയാൻ ഫിലിപ്പ്. എകെജി സെന്ററിൽ നിന്നും തനിക്ക് ലഭിച്ച കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാൻ തോമസ് മാഷ് ദയവായി പോവകരുതേയെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ അഭ്യർത്ഥന. ഇടത് അനുകൂല നിലപാടുകളുമായി കെ വി തോമസ് രംഗത്തെത്തുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഉൾപ്പെടെ വിമർശിച്ച് നേരത്തെ കെ വി തോമസ് രംഗത്തെത്തിയിരുന്നു. തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന സൂചനയും കെ വി തോമസ് നൽകിയിരുന്നു.