നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഫലവർഗമാണ് ഗ്രീൻ ആപ്പിൾ. ഗ്രീൻ ആപ്പിൾ കഴിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ആപ്പിൾ സഹായിക്കും. ദൈനംദിന ഭക്ഷണത്തിൽ ഗ്രീൻ ആപ്പിൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
ഗ്രീൻ ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കും. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ കുറയ്ക്കുന്നതിനും ഗ്രീൻ ആപ്പിൾ സഹായിക്കും. കരളിന്റെ ആരോഗ്യത്തിനും ഗ്രീൻ ആപ്പിൾ ഗുണകരമാണ്. ഗ്രീൻ ആപ്പിളിൽ ധാരാളം ആന്റ ഓക്സിഡന്റുകളുണ്ട്. ഇവ കരളിനെ ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു.
ശരീരഭാരം കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം വർധിക്കാനും ഗ്രീൻ ആപ്പിൾ സഹായിക്കും. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും ഗ്രീൻ ആപ്പിൾ പ്രയോജനപ്രദമാണ്.

