കേരള ഗെയിംസ്: അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിന്റെ അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരം യൂണിവേഴ്സ്റ്റി സ്റ്റേഡിയത്തില്‍ തുടക്കം.

14 ജില്ലകളില്‍ നിന്നുമായി നൂറിലധികം താരങ്ങളാണ് അത്‌ലറ്റിക് വിഭാഗത്തില്‍ പങ്കെടുക്കുന്നത്. ഗെയിംസിനോടനുബന്ധിച്ചുള്ള അക്വാട്ടിക് മത്സരങ്ങള്‍ ഇന്നും തുടരും.

മെഡല്‍ നിലയില്‍ തിരുവനന്തപുരമാണ് മുന്നിട്ട് നില്‍ക്കുന്നത്. 22 സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്താണ്. 19 മെഡലുകളുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്താണ്.