തൃക്കാക്കരയില്‍ ‘മുത്ത് പോലൊരു സ്ഥാനാര്‍ഥി’; ഡോ. ജോ ജോസഫിനെ പുകഴ്ത്തി ഇ.പി ജയരാജന്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെ മുത്തുപോലൊരു സ്ഥാനാര്‍ഥി എന്ന് വിശേഷിപ്പിച്ച് ഇ.പി. ജയരാജന്‍.

‘അദ്ദേഹത്തിന് പാര്‍ട്ടിയുമായും ജനങ്ങളുമായും അടുത്ത ബന്ധമുണ്ട്. അല്ലെങ്കില്‍ തന്നെ ബന്ധം നോക്കിയല്ല പാര്‍ട്ടി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. മുത്ത് പോലെ ഒരാളെ കിട്ടിയാല്‍ മറ്റ് ആലോചനകള്‍ വേണ്ട. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദനാണ് ഡോ.ജോ ജോസഫ്. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് ഇദ്ദേഹം. വാഴക്കാലയിലാണു താമസം. ഡോക്ടറായ ജോ ജോസഫ് നാട്ടുകാര്‍ക്ക് സുപരിചിതനാണ്. തൃക്കാക്കരക്കാരുടെ മഹാ ഭാഗ്യമാണ് ഈ സ്ഥാനാര്‍ഥി. തൃക്കാക്കരയില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടും. യുഡിഎഫ് ദുര്‍ബലപ്പെട്ടു. വികസന വിരോധികളായി അധഃപതിച്ചു. ലോകോത്തര നഗരമായി കൊച്ചിയെ മാറ്റണം’- ഇ.പി പറഞ്ഞു.