കൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനില്‍ നിന്നുള്ള നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് നടി മഞ്ജു വാര്യര്‍ കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയതെന്ന നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മഞ്ജു വാര്യരുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കെതിരെ സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. സനലിന്റെ ‘കയറ്റം’ എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് പ്രശ്ങ്ങളുടെ തുടക്കമെന്നാണ് മഞ്ജു വാര്യരുടെ അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
ലൊക്കേഷനില്‍ മഞ്ജു വാര്യരോട് തോന്നിയ പ്രണയം സംവിധായകന്‍ തുറന്നു പറഞ്ഞിരുന്നു. ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവര്‍ക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതില്‍ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തില്ല. എന്നാല്‍, നിരന്തരമായ പ്രണയാഭ്യര്‍ത്ഥന കൂടി വന്നതോടെ സംവിധായകന്റെ കോളുകള്‍ പിന്നീട് മഞ്ജു എടുക്കാതാവുകയും, തുടര്‍ന്ന് സംവിധായകന്‍ വാട്സാപ്പില്‍ മെസേജ് ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. ബ്ലോക്ക് ചെയ്തു ഒഴിവാക്കിയ മഞ്ജുവിന് ഇയാള്‍ എസ് എം എസും മെയിലും ചെയ്യാന്‍ തുടങ്ങി. ടീനേജില്‍ നില്‍ക്കുന്ന കോളേജ് കാമുകന്‍ തന്റെ കാമുകിയെ വര്‍ണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകന്‍ മഞ്ജു വാര്യര്‍ക്ക് അയച്ച മെയിലിന്റെ ഉള്ളടക്കമെന്നാണ് വിവരം.
ശല്യപ്പെടുത്തല്‍ കൂടിയപ്പോള്‍ മഞ്ജുവും വേണ്ടപ്പെട്ടവരും സനലിനെ നേരിട്ട് വിളിച്ചും മുന്നറിയിപ്പ് നല്‍കി. എന്നാല്‍, പിന്തുടരലും ഫേസ്ബുക്കില്‍ പോസ്റ്റുകളും കൂടി വന്നപ്പോള്‍ സനല്‍ കുമാര്‍ ശശിധരന്‍ തനിക്കയച്ച മെസേജുകളും മെയിലിന്റെയും എല്ലാ സ്‌ക്രീന്‍ഷോട്ടും റെക്കോഡുകളും സഹിതം മഞ്ജു പരാതി നല്‍കുകയായിരുന്നു.

