കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: യൂണിയനുകളുമായുള്ള ഗതാഗത മന്ത്രിയുടെ ചര്‍ച്ച നാളെ

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ലെങ്കില്‍ നാളെ അര്‍ധരാത്രി മുതല്‍ സമരമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചര്‍ച്ച നടത്തും.

അതേസമയം, സംസ്ഥാനത്ത് എല്ലാ കാലവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിനാവില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നും നേരത്തെ ഗതാഗതമന്ത്രി പരാമര്‍ശ നടത്തിയത് വിവാദമായിരുന്നു.

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ടത് കെഎസ്ആര്‍ടിസി മനേജ്‌മെന്റാണെന്ന് വ്യക്തമാക്കിയ മന്ത്രി, കെഎസ്ആര്‍ടിസിക്കുള്ള സര്‍ക്കാരിന്റെ സഹായങ്ങള്‍ തുടരുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പരാമര്‍ശം വിവാദമായതോടെ മന്ത്രി പറഞ്ഞത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലും സ്ഥിരീകരിച്ച് രംഗത്ത് വന്നിരുന്നു.