‘ക്രിമിനലുകളെ സംരക്ഷിക്കുന്ന സംഘടന’; ‘അമ്മ’യില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ഹരീഷ് പേരടി

ക്രിമിനലുകളെ സംരക്ഷിക്കുകയും, സ്ത്രീവിരുദ്ധ നിലപാടുകള്‍ തുടരുകയും ചെയ്യുന്ന താരസംഘടനനായ ‘അമ്മ’ യിലെ പ്രാഥമിക അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി. ‘അമ്മ’ യുടെ പ്രസിഡന്റ് മോഹന്‍ലാലിനും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനും സംഘടനയിലെ മറ്റ് അംഗങ്ങള്‍ക്കുമാണ് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അമ്മയുടെ പ്രിയപ്പെട്ട പ്രസിഡഡന്റ്, സെക്രട്ടറി, മറ്റ് അംഗങ്ങളെ…

പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്‌നേപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു…

സ്‌നേഹപൂര്‍വ്വം-ഹരീഷ്‌പേരടി.