ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

കണ്ണൂർ: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ജില്ലാ റിസോഴ്സ് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരുടെ പാനൽ തയ്യാറാക്കുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ, ആർ സി ഐ രജിസ്ട്രേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ മെയ് ഏഴിന് വൈകിട്ട് അഞ്ചു മണിക്കകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മുനിസിപ്പൽ ടൗൺഹാൾ ഷോപ്പിങ്ങ് കോംപ്ലക്സ്, രണ്ടാംനില, റൂം നമ്പർ എസ് 6, തലശ്ശേരി-670104 എന്ന വിലാസത്തിൽ തപാൽ മുഖാന്തിരമോ നേരിട്ടോ സമർപ്പിക്കണം. ഫോൺ: 0490 2967199.