യൂറോപ്പ് സന്ദര്‍ശനം; ഡന്‍മാര്‍ക്കിലെത്തിയ മോദിയെ സ്വീകരിക്കാന്‍ നേരിട്ടെത്തി മെറ്റെ ഫ്രെഡറിക്‌സന്‍

കോപ്പന്‍ഹേഗന്‍: യൂറോപ്പ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ഡെന്‍മാര്‍ക്കില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി. ഇന്ത്യ-ഡെന്‍മാര്‍ക്ക് ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഈ സന്ദര്‍ശനം ഏറെ സഹായിക്കുമെന്ന് കുറിച്ച മോദി ഡെന്‍മാര്‍ക്കില്‍ ഇറങ്ങിയ ശേഷം ഫേസ്ബുക്കില്‍ ചിത്രം പങ്കുവച്ചു.

ജര്‍മ്മനിയിലെ സന്ദര്‍ശനത്തിന് ശേഷം ഡന്‍മാര്‍ക്കിലെത്തിയ മോദി ഇന്ന് ഡന്‍മാര്‍ക്കില്‍ തങ്ങി നാളെ ഫ്രാന്‍സിലെത്തും. തലസ്ഥാന നഗരമായ കോപ്പന്‍ഹേഗന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഡെന്‍മാര്‍ക്കിലെ മാര്‍ഗരേത്ത് രാജ്ഞിയെ കാണും. ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയുടെ രണ്ടാം പതിപ്പില്‍ പങ്കെടുക്കുന്നത് കൂടാതെ മോദി ഇന്ത്യ-ഡന്‍മാര്‍ക്ക് ബിസിനസ് ഫോറത്തിലും പങ്കെടുക്കും. ശേഷം യൂറോപ്യന്‍ രാഷ്ട്രത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

കാലാവസ്ഥാ വ്യതിയാനം, നവീകരണം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളില്‍ നോര്‍ഡിക് രാജ്യങ്ങളായ ഐസ്ലാന്‍ഡ്, നോര്‍വേ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ മേഖലകളുമായുള്ള രാജ്യത്തിന്റെ വ്യാപാരം 5 ബില്യണ്‍ യുഎസ് ഡോളറാണെന്ന് സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 200ലധികം ഡാനിഷ് കമ്ബനികള്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.