ഓൺലൈൻ സഹായി: വാക് ഇൻ ഇന്റർവ്യൂ മെയ് 10 ന്

കണ്ണൂർ: കണ്ണൂർ ഐടിഡിപി ഓഫീസിലും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും കരാർ അടിസ്ഥാനത്തിൽ ഓൺലൈൻ സഹായിമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ മെയ് 10 ന്. രാവിലെ 11 മണി മുതൽ ഒരു മണി വരെ കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലെ ഐടിഡിപി ഓഫീസിലാണ് ഇന്റർവ്യൂ നടത്തുക. പട്ടികവർഗ യുവതീ യുവാക്കൾക്കാണ് നിയമനം. പ്രായം 18 നും 36 നും ഇടയിൽ.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഡി സി എ, ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിംഗ് എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, തിരിച്ചറിയൽ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ ഹോണറേറിയം ലഭിക്കും. ഫോൺ: 0497 2700357.

ഡൈയിംഗ് മാസ്റ്റർ നിയമനം

പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഖാദി ഡൈയിംഗ് സെന്ററിലേക്ക് ഡൈയിംഗ് മാസ്റ്ററെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെക്‌സ്റ്റൈയിൽ കെമിസ്ട്രി/ ടെക്‌സ്റ്റൈയിൽ ടെക്‌നോളജി/ഹാന്റലൂം ടെക്‌നോളജി എന്നിവയിൽ ത്രിവൽസര ഡിപ്ലോമ, ഖാദി ഹാന്റ്‌ലൂം ഡൈയിംഗ് മേഖലയിൽ പത്ത് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ മെയ് ഏഴിന് മുമ്പായി ഡയറക്ടർ, പയ്യന്നൂർ ഖാദി കേന്ദ്രം, പയ്യന്നൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04985 202310, 202590.