ഡ്രൈവർ ഗ്രേഡ് 2 നിയമനം; അഭിമുഖം മെയ് 11 ന്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ എൻ.സി.സി/സൈനിക വെൽഫെയർ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് രണ്ട് (എച്ച്ഡിവി) (എക്സ്സർവീസ്മാൻ മാത്രം )(എൻസിഎ എം)(കാറ്റഗറി നം. 530/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥിക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസിൽ മെയ് 11 ന് രാവിലെ 9.30 മുതൽ കമ്മീഷൻ അഭിമുഖം നടത്തും.

എസ്.എം.എസ്, പ്രൊഫൈൽ സന്ദേശം എന്നിവ മുഖേന അറിയിപ്പ് ഇതിനോടകം ഉദ്യോഗാർഥിക്ക് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കേറ്റ്, ജനനതീയതി, യോഗ്യതകൾ ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ വ്യക്തിവിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗർഥി കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഫോൺ : 0468 2222665.