ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവർക്കും ആരോഗ്യവും സമൃദ്ധിയുമുണ്ടാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങൾക്ക് ആശംസ നേർന്നത്.
ഈദുൽ ഫിത്തർ ദിനത്തിൽ എല്ലാവിധ ആശംസകളും നേരുന്നു ഈ മംഗളാവസരത്തിൽ നമ്മുടെ സമൂഹത്തിൽ ഐക്യവും സാഹോദര്യവും വർദ്ധിക്കട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, രാഷ്ട്രപതി രാം നാഥ് കോവിന്ദും ജനങ്ങൾക്ക് ഈദ് ആശംസകൾ നേർന്നു. എല്ലാ പൗരന്മാർക്കും ഈദുൽ ഫിത്തർ ആശംസകൾ, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സഹോദരീ-സഹോദരന്മാർക്ക് ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. റംസാൻ മാസാവസാനമാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. ഈ അവസരത്തിൽ പാവപ്പെട്ടവർക്ക് ഭക്ഷണവും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് പ്രാധാന്യം നൽകുന്നു. ഈ ആഘോഷാവസരത്തിൽ സമൃദ്ധിയും ഐക്യവുമുള്ള സമാധാനപരമായ സമൂഹം കെട്ടിപ്പടുക്കുമെന്നും രാംനാഥ് കോവിന്ദ് കൂട്ടിച്ചേർത്തു.

