‘ആപ്പ്’ ഡൗണ്‍ലോഡ് ചെയ്ത് ആപ്പിലായി

അഹമ്മദാബാദ്: ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തയാള്‍ക്ക് എട്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടതനുസരിച്ച് കോണ്‍ട്രാക്ടര്‍ പ്രവര്‍ത്തിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത്. വ്യാജ ആപ്പാണെന്ന് തിരിച്ചറിഞ്ഞ കോണ്‍ട്രാക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ടെലികോം കമ്പനിയുടെ നോഡല്‍ ഓഫീസര്‍ ആണ് എന്ന് പറഞ്ഞാണ് വിളിച്ചത്.