ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തുമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താനായി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു. 15 ദിവസത്തിനകം മറുപടി ലഭിച്ചിരിക്കണമെന്നും കത്തില്‍ ആവശ്യപ്പട്ടു. ഇപ്പോഴത്തെ ആഭ്യന്തരസമിതി ശക്തമാണ്. പുതിയ നിയമത്തിന്റെ ആവശ്യമില്ല. ഇരയുടെ പേര് വെളിപ്പെടുത്താതെ നിയമപരമായി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ വ്യക്തമാക്കി.

അതേസമയം, ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന മന്ത്രി പി. രാജീവിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. തുടര്‍ന്ന് ഡബ്ല്യൂസിസിയും വിശദീകരണവുമായി രംഗത്തെത്തി.

എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്ന് തങ്ങള്‍ ആവശ്യപ്പെട്ടെന്ന മന്ത്രിയുടെ വെളിപ്പെടുത്തലില്‍ സംഘടന മറുപടി നല്‍കിയിട്ടില്ല. ജനുവരി 21-ന് മന്ത്രി രാജീവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന് സമര്‍പ്പിച്ച കത്ത് ഡബ്ല്യുസിസി പുറത്തു വിട്ടിട്ടുണ്ട്.